സ്റ്റഡി ഇന്‍ ഇന്ത്യ കൗൺസലിങ് മീറ്റ്‌ നവംബർ15,16 തീയതികളിൽ


2025-26 അധ്യയനവർഷത്തേക്ക് ഡിഗ്രി അഡ്മിഷൻ താൽപര്യപ്പെടുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സ്റ്റഡി ഇന്‍ ഇന്ത്യ കൗൺസലിങ് മീറ്റ്‌ സീഫ് റമീ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് നടക്കും. നവംബർ15,16 തീയതികളിൽ രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് മീറ്റ് നടക്കുന്നത്. നാളെ രാവിലെ 10.30ന് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മീറ്റ് ഉദ്ഘാടനം ചെയ്യും. ബാംഗ്ലൂർ ക്രൈസ്റ്റ് യൂനിവേഴ്സിറ്റി, വെല്ലൂർ വി.ഐ.ടി എന്നിവയടക്കം നിരവധി യൂനിവേഴ്സിറ്റികളൂടെ പ്രതിനിധികൾ ഇതിൽ പങ്കെടുക്കും.  ഇവരുമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും നേരിട്ട് വിവരങ്ങൾ അന്വേഷിക്കാവുന്നതാണ്. യൂനിവേഴ്സിറ്റികളിൽ തത്സമയ പ്രവേശനവും നേടാം.

അമിറ്റി, മണിപ്പാൽ, മഹാത്മാ ഗാന്ധി, വിശ്വകർമ, കാരുണ്യ തുടങ്ങിയ യൂനിവേഴ്സിറ്റികളും കുമരഗുരു, ഗ്രാഫിക് ഏറ, തുടങ്ങിയ കോളജുകളും ആണ് പങ്കെടുക്കുന്ന മറ്റു സ്ഥാപനങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് 36458340 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷന്റെയും ഡെയ്ലി ട്രിബ്യൂണിന്റെയും സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.  

article-image

്ിുപ

You might also like

Most Viewed