ആകാശത്ത് വിസ്മയം തീർത്ത് ബഹ്റൈൻ ഇന്റർനാഷണൽ എയർഷോ രണ്ടാം ദിവസത്തിലേയ്ക്ക്


ബഹ്റൈന്റെ ആകാശത്ത് വിസ്മയങ്ങൾ ഒരുക്കി ബഹ്റൈൻ ഇന്റർനാഷണൽ എയർഷോ രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. സാഖിർ എയർബേസിൽ നടക്കുന്ന പരിപാടി  ഹമദ് രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. 2010 മുതൽ നടന്നുവരുന്ന എയർഷോ രാജ്യത്തെ പ്രധാനപ്പെട്ട ഈവന്റുകളിൽ ഒന്നാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇവിടെ ഒരുക്കിയ എക്സിബിഷനിലെ വിവിധ രാജ്യങ്ങളുടെ പവിലിയനുകൾ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു. പങ്കെടുത്ത വ്യോമയാന സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ തലവന്മാരുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി.

125 വ്യത്യസ്ത എയർക്രാഫ്റ്റുകൾ പ്രദർശിപ്പിക്കുന്ന ഇവിടെ മികച്ച സൗകര്യങ്ങളാണ്  ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ ഓർഗനൈസിങ് കമ്മിറ്റി ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏവിയേഷൻ മ്യൂസിയം, സയൻസ് ഷോകൾ, ഫോട്ടോ ചുവരുകൾ, സെൽഫി പോയന്റുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. എയർഷോയിൽ ഇന്ത്യക്ക് അഭിമാനമായി സാരംഗ് ടീമിന്റെ അഭ്യാസ പ്രകടനവും നടന്നു. നാളെ എയർഷോ സമാപിക്കും. 

article-image

sdfds

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed