‘വോയ്‌സ് ഓഫ് മാമ്പ’ ഹോപ് പ്രീമിയർ ലീഗിന്റെ രണ്ടാം സീസൺ ജേതാക്കളായി


ഹോപ് ബഹ്‌റൈൻ സംഘടിപ്പിച്ച ഹോപ് പ്രീമിയർ ലീഗിന്റെ രണ്ടാം സീസൺ സിഞ്ചിലെ അൽ അഹ്‍ലി സ്റ്റേഡിയത്തിൽ നടന്നു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനും ബ്രോസ് ആൻഡ് ബഡ്ഡീസും പങ്കാളികളായ ഡേ-നൈറ്റ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ബഹ്‌റൈനിലെ 12 അസോസിയേഷൻ ടീമുകളാണ് ഏറ്റുമുട്ടിയത്.  ‘ആരവം മരം ബാൻഡ്’ന്റെ വാദ്യോപകരണ ഫ്യൂഷൻ, ‘മിന്നൽ ബീറ്റ്‌സ്’ ബാൻഡിന്റെ മ്യൂസിക് ഷോ, ലേഡീസ് ബാൻഡായ ‘പിങ്ക് ബാങ്ക്’ അവതരിപ്പിച്ച സംഗീതപരിപാടി എന്നിവയും ഇതോടൊപ്പം നടന്നു. 

‘വോയ്‌സ് ഓഫ് മാമ്പ’ ഗ്ലോബൽ തിക്കോടിയൻസ് ഫോറം ബഹ്‌റൈനെ പരാജയപ്പെടുത്തി ടൂർണമെന്റ് ജേതാവായി.  കോട്ടയം ജില്ല പ്രവാസി കൂട്ടായ്‌മ മൂന്നാം സ്ഥാനവും വോയ്‌സ് ഓഫ് ആലപ്പി നാലാം സ്ഥാനവും കരസ്ഥമാക്കി. വോയ്സ് ഓഫ് മാമ്പയുടെ സുനീർ മാൻ ഓഫ് ദ മാച്ചായും, വോയ്‌സ് ഓഫ് ആലപ്പിയുടെ അമീർ സലാഹുദ്ദീൻ മാൻ ഓഫ് ദ സീരീസായും പാക്‌ട് ബഹ്‌റൈന്റെ ശ്യാംകുമാർ ബെസ്റ്റ് ബാറ്റ്സാമാനായും, വോയ്‌സ് ഓഫ് ആലപ്പിയുടെ അമീർ സലാഹുദ്ദീൻ ബെസ്റ്റ് ബൗളറായും  തെര‍ഞ്ഞെടുക്കപ്പെട്ടു. 

article-image

്ിുി്ു

You might also like

Most Viewed