തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 257 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ
തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 257 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി നവംബർ മൂന്നു മുതൽ ഒമ്പതു വരെ 1481 തൊഴിൽ പരിശോധനകളാണ് നടന്നത്. ഇതിൽ താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 30 തൊഴിലാളികളെ പിടികൂടി.
24 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമെ, ക്യാപിറ്റൽ ഗവർണറേറ്റിൽ 14 കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ ആറ്, സതേൺ ഗവർണറേറ്റിൽ നാല് എന്നിങ്ങനൊണ് കാമ്പയിനുകൾ നടത്തിയത്. നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വേണ്ടി വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.
eresr