ബ്രിട്ടനിലെ പരമോന്നത ബഹുമതി ബഹ്റൈൻ രാജാവിന് ചാൾസ് മൂന്നാമൻ രാജാവ് സമ്മാനിച്ചു


ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ  നൈറ്റ് ഗ്രാൻഡ് ക്രോസ് അവാർഡ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ചാൾസ് മൂന്നാമൻ രാജാവ്  സമ്മാനിച്ചു. റോയൽ വിക്ടോറിയൻ ഓർഡറിന്റെ ഏറ്റവും പ്രമുഖ അവാർഡായ നൈറ്റ് ഗ്രാൻഡ് ക്രോസ് വിൻസർ കാസിലിൽ നടന്ന ചടങ്ങിലാണ് ഹമദ് രാജാവിന് സമർപ്പിച്ചത്. രാജകീയ വാഹനത്തിൽ വിൻഡ്‌സർ കാസിലിൽ എത്തിയ ഹമദ് രാജാവിനെ ഔദ്യോഗിക ബഹുമതികളോടെ  ചാൾസ് മൂന്നാമൻ രാജാവ് സ്വീകരിച്ചു. 

ബഹ്‌റൈനും യു.കെയും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഹമദ് രാജാവ് തനിക്ക് ലഭിച്ച  ഊഷ്മളമായ സ്വീകരണത്തിന് ചാൾസ് രാജാവിനോട് നന്ദി രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങൾ ഉൾപ്പെടെ,  പ്രാദേശികവും, അന്തർദേശീയവുമായ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

article-image

േ്േ്ി

You might also like

Most Viewed