ഇന്ത്യക്കാരിയായ യുവതിയെ ജോലി വാഗ്ദാനം നൽകി അനാശാസ്യത്തിന് നിർബന്ധിച്ച കേസിൽ പ്രതികളുടെ വിചാരണ ആരംഭിച്ചു


ഇന്ത്യക്കാരിയായ യുവതിയെ ജോലി വാഗ്ദാനം നൽകി എത്തിച്ചശേഷം അനാശാസ്യത്തിന് നിർബന്ധിച്ച കേസിൽ പ്രതികളുടെ വിചാരണ ആരംഭിച്ചു.  ഇന്ത്യക്കാരായ പുരുഷനും സ്ത്രീയുമാണ് ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നത്. സൽമാനിയയിൽ താമസിക്കുന്ന 36 കാരനും ഗുദൈബിയയിലുള്ള 25 കാരിയായ യുവതിയുമാണ് പ്രതികൾ.  28 കാരിയായ ഇരയെ ബഹ്‌റൈനിലെത്തിച്ചശേഷം ഒരു റസ്റ്റാറന്റിൽ പരിചാരികയായി ജോലിക്കെത്തിച്ചശേഷം അനാശാസ്യത്തിന് പ്രേരിപ്പിച്ചു എന്നതാണ് കേസ്.

ടൂറിസ്റ്റ് വിസയിലാണ് യുവതിയെ ഇവിടെയെത്തിച്ചത്. അദിലിയയിലെ അപ്പാർട്മെന്റിൽ നിന്ന് രക്ഷപ്പെട്ട യുവതി പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പ്രതികൾ ഇരുവരും മറ്റു നിരവധി യുവതികളെയും സമാനമായ രീതിയിൽ ഇവിടെയെത്തിച്ച് ചൂഷണം ചെയ്തതായി കണ്ടെത്തി.  ഈ മാസം 17ന് കേസ് വീണ്ടും പരിഗണിക്കും.

article-image

ു്ിു

You might also like

Most Viewed