ഐ സി എഫ് മനാമ സൂഖ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു
ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ എന്ന പ്രമേയത്തിൽ ഐ സി എഫ് ഇന്റർനാഷണൽ കമ്മിറ്റി നടത്തുന്ന യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി മനാമ സൂഖ് യൂണിറ്റ് സമ്മേളനം ഐ.സി.എഫ് മനാമ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. സയ്യിദ് ഫത്താഹ് തങ്ങളും യൂണിറ്റിലെ മുതിർന്ന ഐ.സി.എഫ് നേതാക്കളും ചേര്‍ന്ന് പതാക ഉയര്‍ത്തി. യൂണിറ്റ് പ്രസിഡന്റ് അസീസ് മുസ്ല്യാരുടെ അധ്യക്ഷതയിൽ സെൻട്രൽ സംഘടന കാര്യ സെക്രട്ടറി ഹുസൈൻ സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. സെൻട്രൽ പ്രസിഡന്റ് അബ്ദുറഹീം സഖാഫി പ്രമേയ പ്രഭാഷണം നടത്തി. എസ് വൈ എസ് പ്ലാറ്റിനം ഇയർ സമ്മേളനത്തിന്റെ ഐക്യദാർഢ്യ പ്രഭാഷണം നാഷണൽ സംഘടന പ്രസിഡന്റ് ഷാനവാസ് മദനി നിർവ്വഹിച്ചു.
കെ.എം.സി.സി ദേശീയ ആക്ടിങ് പ്രസിഡന്റ് ഗഫൂർ കൈപമംഗലം, ഹോപ്പ് ബഹ്റൈൻ കമ്മിറ്റി അംഗം ഷബീർ മാഹി, സിയാദ് വളപട്ടണം എന്നിവർ സമ്മേളനത്തിന് ആശംസകൾ നേർന്നു. നാഷണൽ അഡ്മിൻ സെക്രട്ടറി ഷമീർ പന്നൂർ പ്രവാസി വായന പ്രഖ്യാപനം നടത്തി. സമ്മേളന സ്മാരകമായി ഐ സി എഫ് പ്രഖ്യാപിച്ച രിഫായി കെയർ പദ്ധതിയിലൂടെ ഓട്ടിസം ബാധിച്ച കുട്ടികളെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നാല് കുട്ടികളെ മനാമ യൂണിറ്റ് ഏറ്റെടുത്തു. കൊളാഷ്, ഡോക്യുമെൻ്ററി പ്രദർശനവും വ്യയാമ പരിശീലനവും നടന്നു. മുഹമ്മദ് അലി മാട്ടൂൽ, മുഹമ്മദ് ഷരീഫ്, അശ്റഫ് രാമത് എന്നിവരെ ആദരിച്ചു. ബഷീർ ഷോർണൂർ സ്വാഗതവും ഷെഫീഖ് പൂക്കയിൽ നന്ദിയും പറഞ്ഞു.
ീുീ്േു