ആകാശത്ത് വിസ്മയങ്ങൾ നിറച്ച് നാളെ മുതൽ ബഹ്റൈൻ എയർഷോ ആരംഭിക്കും


ബഹ്റൈന്റെ ആകാശത്ത് വിസ്മയങ്ങൾ നിറച്ച് നാളെ മുതൽ ബഹ്റൈൻ എയർഷോ ആരംഭിക്കും. 125 ലധികം വിവിധ എയർക്രാഫ്റ്റുകളുടെ പ്രദർശനമാണ് നവംബർ 15 വരെയുള്ള ദിവസങ്ങളിൽ സാഖിർ എയർ ബേസിൽ നടക്കുന്ന എയർഷോയിൽ ഉണ്ടാവുക. ഇന്ത്യൻ എയറോബാറ്റിക് ടീം സാരംഗിന്റെ നാല് ഹെലികോപ്ടറുകളും, ഇന്ത്യൻ എയർഫോഴ്സിന്റെ രണ്ട്  C-17 കാർഗോ വിമാനങ്ങളും ഇവിടെ എത്തിയിട്ടുണ്ട്. ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷനൽ എയർഷോയുടെ ഏഴാം പതിപ്പിൽ, എയ്‌റോസ്‌പേസ്, ഡിഫൻസ് ലീഡർമാരുടെ ആഗോള സംഗമവുമുണ്ടാകും.11 ആഗോള വിമാന നിർമാതാക്കൾ ഉൾപ്പെടെ 135 കമ്പനികളാണ് എയർഷോയിൽ പങ്കെടുക്കുന്നത്. 56 രാജ്യങ്ങളിൽനിന്നുള്ള 223ലധികം ഔദ്യോഗിക പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. 20 സർക്കാർ സ്ഥാപനങ്ങൾ പ്രദർശനത്തെ പിന്തുണക്കുകയും പങ്കെടുക്കുകയും ചെയ്യും.

2010ലാണ് ബഹ്റൈൻ എയർ ഷോ ആരംഭിച്ചത്. വാണിജ്യ, ബിസിനസ് ജെറ്റുകൾ മുതൽ ചരക്ക്, ചെറുവിമാനങ്ങൾവരെയുള്ള നൂറോളം വിമാനങ്ങൾ സ്റ്റാറ്റിക് ഡിസ് പ്ലേയിൽ ഉണ്ടാകും. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.  മറ്റുള്ളവർക്ക്  അഞ്ച് ദീനാറിന് ടിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾ  airshow.bh.ൽ ലഭിക്കുന്നതാണ്. 

article-image

ിേ്ി

You might also like

Most Viewed