പതിനാലാം എഡിഷൻ ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ ആദ്യഘട്ട കലാസാഹിത്യ മത്സരങ്ങൾ ആരംഭിച്ചു
പതിനാലാം എഡിഷൻ ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ ആദ്യഘട്ട കലാസാഹിത്യ മത്സരങ്ങൾ ആരംഭിച്ചു. മനാമ കെ.എം.സി.സി ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിലും മത്സരങ്ങളിലുമായി ധാരാളം പേർ പങ്കെടുത്തു. കഥാരചന, കവിതാ രചന, പ്രബന്ധം, ജലച്ഛായം, പെൻസിൽ ഡ്രോയിങ്, സ്‌പോർട് മാഗസിൻ തുടങ്ങി മുപ്പതോളം ഇനങ്ങളിലുള്ള സ്റ്റേജിതര മത്സരങ്ങളാണ് പൂർത്തിയായത്. ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടിവ് ബോർഡ് അംഗം അബ്ദുള്ള രണ്ടത്താണിയുടെ അധ്യക്ഷതയിൽ പരിപാടി ബാഫഖി പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
അടുത്ത വെള്ളിയാഴ്ച ഗലാലിയിൽ നടക്കുന്ന രണ്ടാം ഘട്ട മത്സരങ്ങളിൽ വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങൾ, ഗാനങ്ങൾ, കഥ പറയൽ, ദഫ്, ഖവാലി, നശീദ തുടങ്ങിയ വിവിധ സ്റ്റേജ് മത്സരങ്ങളിൽ റിഫ, മനാമ, മുഹറഖ് എന്നീ സോണുകളിൽനിന്നുള്ള മുന്നൂറിൽപരം പ്രതിഭകൾ പങ്കെടുക്കും. വൈകീട്ട് സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ സാംസ്കാരിക പ്രാസ്ഥാനിക നേതാക്കൾ സംബന്ധിക്കും.
rtrt