വർക്ക് പെർമിറ്റ് കൃത്യസമയത്ത് പുതുക്കാത്ത തൊഴിലുടമകൾക്ക് 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കണമെന്ന് ആവശ്യം


പ്രവാസി തൊഴിലാളികളുടെ പെർമിറ്റ് കൃത്യസമയത്ത് പുതുക്കാത്ത തൊഴിലുടമകൾക്ക് 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ പാർലിമെന്റ് എംപിമാർ. 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമത്തിൽ ഇതുസംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി വരുത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇത് നടപ്പിൽ വന്നാൽ 30 ദിവസത്തിനുള്ളിൽ വിസ പുതുക്കുന്നതുവരെ തൊഴിലുടമകൾ എല്ലാ ദിവസവും അഞ്ച് ദീനാർ എന്ന ക്രമത്തിൽ പിഴ അടക്കേണ്ടി വരും. വീട്ടുജോലിക്കാർക്കോ വീട്ടുജോലിക്ക് റിക്രൂട്ട് ചെയ്യുന്നവർക്കോ ഈ നിയമം ബാധകമായിരിക്കില്ല. എന്നാൽ, ഇതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് സർക്കാറിനുള്ളത്. വിസ കാലാവധി അവസാനിക്കുന്നതിന് ആറുമാസം മുമ്പേ നോട്ടീസ് നൽകുന്നതിനാൽ തൊഴിലുടമകൾക്ക് ആവശ്യമായ സമയം ഇപ്പോൾത്തന്നെ ഉണ്ടെന്നാണ് എൽ.എം.ആർ.എ പറയുന്നത്.

2021ൽ 503,560 വർക്ക് പെർമിറ്റുകളും 2022ൽ 568,262 പെർമിറ്റുകളും നൽകിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. 2023 ഒക്‌ടോബർ വരെ 460,538 പെർമിറ്റുകളും നൽകി.

article-image

sadasd

You might also like

Most Viewed