ആവേശമായി അൽ ഹിലാൽ ഹെൽത്ത് കെയർ വാക്കത്തോൺ
മനാമ:
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് പ്രമേഹ ബോധവത്കരണ മാസത്തിന്റെ ഭാഗമായി, സോളിഡാരിറ്റി ബഹ്‌റൈന്റെ സഹകരണത്തോടെ ദോഹത്ത് അരാദ് പാർക്കിൽ 'ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തൺ സീസൺ 3 സംഘടിപ്പിച്ചു.
പ്രമേഹത്തെ തോൽപിക്കാമെന്ന മുദ്രാവാക്യമുയർത്തിയാണ് ജനറൽ സ്‌പോർട്‌സ് അതോറിറ്റിയുടെ രക്ഷാകർതൃത്വത്തിൽ വാക്കത്തൺ സംഘടിപ്പിച്ചത്. 3000ത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.
പാർക്കിലൂടെ മൂന്ന് കിലോമീറ്റർ ദൂരമാണ് വാക്കത്തൺ നടന്നത്.അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.
സോളിഡാരിറ്റി ബഹ്‌റൈൻ ജനറൽ മാനേജർ ജയ് പ്രകാശ്, ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ്, മുഹറഖ് ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി അംഗം അഹമ്മദ് അൽ മൊഖാവി, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ച് മേധാവി ഫ്രാങ്കോ ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.
നടത്തം പൂർത്തിയാക്കിയ എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും ഫുൾ ബോഡി ചെക്കപ്പ് കൂപ്പണുകളും നൽകി. അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ് നവംബർ 29ന് സല്ലാഖ് ബീച്ചിൽ ‘ഡിഫീറ്റ് ഡയബറ്റിസ് സൈക്ലോത്തോൺ സീസൺ 3’ സംഘടിപ്പിക്കുമെന്നും അൽ ഹിലാൽ അധികൃതർ അറിയിച്ചു.
aa