തൊഴിലാളികളെ ആദരിച്ച് ഐസിആർഎഫ് ബഹ്റൈൻ


മനാമ: 

ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി 25 സമർപ്പിത തൊഴിലാളികളെ ആദരിച്ചു. ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈനിലെ വിവിധ കമ്പനികളിൽനിന്നും ക്യാമ്പുകളിൽനിന്നുമായി 300 ഓളം തൊഴിലാളികൾ പങ്കെടുത്തു. ബഹ്‌റൈനിൽ 25 വർഷത്തിലേറെയായി ഒരേ കമ്പനിയിൽ വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ച 25 പേരെയാണ് ആദരിച്ചത്.

തൊഴിൽ മന്ത്രാലയം തൊഴിൽ കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് ജാഫർ മുഹമ്മദ് അൽ ഹയ്കി, ഹസൻ ഈദ് ബുഖാമസ് എം.പി, എൽ.എം.ആർ.എ പാർട്ണർഷിപ് ആൻഡ് ഔട്ട്റീച്ച് ഡയറക്ടർ ഫഹദ് അബ്ദുൽ അസീസ് അൽ ബിനാലി, ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ചീഫ് ഓഫ് മിഷൻ, എറിക്ക ബ്രോയേർസ് എന്നിവർ തൊഴിലാളികളെ ഷാൾ അണിയിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ഉപദേശകൻ ഡോ. ബാബു രാമചന്ദ്രൻ, മുഹമ്മദ് മൻസൂർ, രവി മേത്ത, മറ്റ് ഐ.സി.ആർ.എഫ് ഭാരവാഹികൾ, വളന്‍റിയർമാർ തുടങ്ങിയവർ സന്നിഹിരതായിരുന്നു.

article-image

കലാപരിപാടികളും യോഗ സെഷനും അനുബന്ധമായി നടന്നു. ബഹ്‌റൈൻ സാങ്കേതിക സർവകലാശാല പ്രതിനിധി സാമ്പത്തിക അവബോധത്തെക്കുറിച്ചും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെയും പ്രതിനിധികൾ മനുഷ്യക്കടത്ത് സംബന്ധിച്ച് അവതരണം നടത്തി.

article-image

a

You might also like

Most Viewed