സ്മാർട്ട് സ്കോളർഷിപ്: പ്രാഥമിക പരീക്ഷ സംഘടിപ്പിച്ചു


മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള അംഗീകൃത മദ്റസകളിലെ വിദ്യാർഥികളുടെ മതപഠനം ആസ്വാദ്യകരമാക്കാനും പൊതുവിജ്ഞാനം വർധിപ്പിച്ച് മത്സരപരീക്ഷകൾക്ക് സജ്ജരാക്കാനുമുള്ള സ്മാർട്ട് സ്കോളർഷിപ് പ്രാഥമിക പരീക്ഷ ബഹ്റൈനിലെ വിവിധ മദ്റസകളിൽ നടന്നു.ഫിഖ്ഹ്, അഖീദ, തജ്‌വീദ്, ചരിത്രം, ഗണിതം, ഫിസിക്സ്, സയൻസ് തുടങ്ങി മത വിജ്ഞാനം, ഭൗതികവിജ്ഞാനം, പൊതു വിജ്ഞാനം എന്നിവയിൽ പ്രത്യേകം മികവ് പുലർത്തുന്ന വിദ്യാർഥികളെ വിവിധ മത്സര പരീക്ഷകൾക്ക് സജ്ജരാക്കാനും പഠനം ആസ്വാദ്യകരമാക്കാനും ഉതകുന്ന രീതിയിലാണ് സ്മാർട്ട്‌ എക്സാം ക്രമീകരിച്ചിരിക്കുന്നത്.

ബഹ്‌റൈനിലെ 13 മജ് മഉ തഅലീമിൽ ഖുർആൻ മദ്റസകളിൽ നിന്നും തിരഞ്ഞെടുത്ത 84 വിദ്യാർഥികൾ റഫ, സൽമാബാദ്, ഉമ്മുൽ ഹസം, റാസ് റുമാൻ, ഹമദ് ടൗൺ എന്നിവിടങ്ങളിൽ പരീക്ഷയെഴുതി. ബഹ്‌റൈൻ ഐ.സി.എഫ് എജുക്കേഷൻ സമിതിയുടെയും സുന്നി ജംഇയ്യതുൽ മുഅല്ലിമീന്റെയും നേതൃത്വത്തിലുള്ള സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം, മമ്മൂട്ടി മുസ്‌ലിയാർ, അബ്ദുൽ ഹകീം സഖാഫി, റഫീഖ് ലത്തീഫി, അബ്ദു റഹീം സഖാഫി, യൂസുഫ് അഹ്സനി, ശിഹാബ് സിദ്ദീഖി, മൻസൂർ അഹ്സനി, മജീദ് സഅദി, നസീഫ് അൽ ഹസനി എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് പരീക്ഷക്ക് മേൽ നോട്ടം വഹിക്കുന്നത്. ഫൈനൽ പരീക്ഷ നവംബർ 30ന് നടക്കും. ഒ.എം.ആർ സിസ്റ്റം അവലംബിച്ചായിരിക്കും ഫൈനൽ എക്സാം നടക്കുക.

article-image

sdfsdf

You might also like

Most Viewed