അന്താരാഷ്ട്ര കാർഡിയോളജി കോൺഫറൻസ് ബഹ്റൈനിൽ തുടക്കമായി


മനാമ: അന്താരാഷ്ട്ര കാർഡിയോളജി കോൺഫറൻസ് ബഹ്റൈനിൽ തുടക്കമായി. ലോകമെമ്പാടുമുള്ള 300ലധികം ഹൃദ്രോഗ വിദഗ്ധരും മെഡിക്കൽ വിദ്യാർഥികളും ഹൃദ്രോഗ ഗവേഷകരുമാണ് നാലു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. എട്ടാമത് അന്താരാഷ്ട്ര കാർഡിയോളജി കോൺഫറൻസ് ഗൾഫ് കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്.യു.എസ് ആസ്ഥാനമായ മയോ ക്ലിനിക്കുമായി സഹകരിച്ച് റോയൽ മെഡിക്കൽ സർവിസാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

പങ്കെടുക്കുന്നവർക്ക് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) 20 അംഗീകൃത വിദ്യാഭ്യാസ സമയം അനുവദിക്കും. പ്രോഗ്രാമിൽ വിദഗ്ധരുടെ 50 അവതരണങ്ങളുണ്ടാകും. വാൽവുലാർ ഹൃദ്രോഗം, കൊറോണറി ആർട്ടറി ഡിസീസ്, വാസ്കുലർ അവസ്ഥകൾ തുടങ്ങി കാർഡിയോളജി വിഷയങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക വർക്ക്ഷോപ്പുകളും സമ്മേളനത്തിലുണ്ട്. ലോകമെമ്പാടുമുള്ള വിദഗ്ധർ അറിവുകൾ പങ്കുവെക്കും. പെെട്ടന്നുള്ള ഹൃദയാഘാതങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഈ സമ്മേളനത്തിന് പ്രാധാന്യമേറും.

article-image

േോ്ോ്ി

You might also like

Most Viewed