ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ് ദേശീയ വൃക്ഷ വാരാഘോഷം സംഘടിപ്പിച്ചു
ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ് ദേശീയ വൃക്ഷ വാരാഘോഷം സംഘടിപ്പിച്ചു. 2035ഓടെ 3.6 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്ന ബഹ്‌റൈന്റെ ദേശീയ വനവത്കരണ പദ്ധതിയുമായി ബദ്ധപ്പെട്ടാണ് വൃക്ഷ വാരം നടത്തുന്നത്. ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, പ്രധാനാധ്യാപിക, കോ-ഓഡിനേറ്റർമാർ, ജീവനക്കാർ, പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ കാമ്പസിന്റെ വിവിധയിടങ്ങളിൽ വൃക്ഷത്തൈ നടീലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ജൂനിയർ വിങ് നാച്വർ ക്ലബ് നിരവധി ചെടികൾ സംഭാവന നൽകി. കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കാനും പ്രതിജ്ഞയെടുത്ത വിദ്യാർഥികളും ജീവനക്കാരും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള പോസ്റ്ററുകളും പ്രസംഗങ്ങളും സംഗീത വിരുന്നും അവതരിപ്പിച്ചു. ഹെഡ് ബോയ് ജെഫ് ജോർജ്, ഹെഡ് ഗേൾ നൂറ റഹ്മത്തലി, ഇക്കോ അംബാസഡർ സാൻവിക രാജേഷ് എന്നിവർ ദേശീയ ഹരിത സംരംഭങ്ങളെ കുറിച്ച് വിശദീകരിച്ചു.
sfsdf