രണ്ടുവർഷത്തിനുള്ളിൽ ബഹ്‌റൈനിൽ 16 ഹോട്ടലുകൾകൂടി വരുമെന്ന് ടൂറിസം മന്ത്രി
മനാമ: വരുന്ന രണ്ട് വർഷത്തിനുള്ളിൽ ബഹ്‌റൈനിൽ 16 ഹോട്ടലുകൾ സ്ഥാപിക്കുമെന്ന് ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി അറിയിച്ചു. ബഹ്‌റൈന്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് സംഘടിപ്പിച്ച ഗേറ്റ് വേ ഗള്‍ഫ് 2024ന്റെ രണ്ടാം പതിപ്പിൽ ‘ജി.സി.സിയിലെ വളര്‍ച്ച ഉത്തേജകമായ ടൂറിസം’ എന്ന പാനല്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു അവർ. ഈ വിപുലീകരണ പദ്ധതികൾ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മേഖലകളെ ശക്തിപ്പെടുത്തുമെന്നും ടൂറിസം വരുമാനം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ലോകപ്രശസ്ത ഹോട്ടൽ ബ്രാൻഡുകളാണ് ഇതിനായി മുന്നോട്ടുവന്നിരിക്കുന്നതെന്നും, ഇവ വരുന്നതോടെ 3,000-ലധികം പുതിയ ഹോട്ടൽ മുറികൾ കൂടി ഇവിടെയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, ചെറുകിട ഇടത്തരം സംരംഭങ്ങളും ഇതുവഴി വികസിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പരുരപുപര