മലയാളം,സംസ്കൃത ദിനങ്ങൾ ആഘേഷിച്ച് ഇന്ത്യൻ സ്കൂൾ ബഹ്റൈൻ


മനാമ: ഇന്ത്യൻ സ്‌കൂളിൽ മലയാളം,സംസ്കൃത ദിനങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ജഷൻമാൾ ഓഡിറ്റോറിയത്തിൽ മലയാളം, സംസ്കൃതം വകുപ്പുകൾ ചേർന്ന് ഒരുക്കിയ പരിപാടി സ്‌കൂൾ അക്കാദമിക ചുമതലയുള്ള അസി. സെക്രട്ടറി രഞ്ജിനി മോഹൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങളായ ബോണി ജോസഫ് , ബിജു ജോർജ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വകുപ്പ് മേധാവി വിബി ശരത് എന്നിവരും മറ്റു വകുപ്പു മേധാവികളും ഭാഷാ അധ്യാപകരും പങ്കെടുത്തു. വകുപ്പ് മേധാവി വിബി ശരത്, സംസ്‌കൃത അധ്യാപിക മമത മോഹനൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

സംഘഗാനം, നൃത്തങ്ങൾ, ലഘുനാടകം, പാരായണങ്ങൾ എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ഇ.സന്തോഷ് കുമാറിന്റെ പണയം എന്ന ചെറുകഥയെ ആസ്പദമാക്കി വിദ്യാർഥികൾ അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി.

article-image

fsdf

article-image

sdfs

article-image

dfssdf

You might also like

Most Viewed