മുഹറഖ് മലയാളി സമാജം, പ്രബന്ധ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു


മനാമ: ബഹ്റൈനിലെ മുഹറഖ് മലയാളി സമാജം, കേരള പിറവി-2024 ആഘോഷങ്ങളുടെ ഭാഗമായി "എന്റെ കേരളം" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പ്രബന്ധ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ആദ്യ സ്ഥാനം സിസിലി വിനോദ് കരസ്ഥമാക്കി. ശ്രുതില സുധീഷ് രണ്ടാം സ്ഥാനത്തിനും, ഉമ്മു അമ്മാർ മൂന്നാം സ്ഥാനത്തിനും അർഹരായി.എംഎംഎസ് സാഹിത്യ വേദിയുടെ കീഴിൽ സംഘടിപ്പിച്ച മത്സരത്തിന്, എന്റർടൈൻമെന്റ് വിഭാഗം കൺവീനർ, ഫിറോസ് വെളിയംകോട്, നേതൃത്വം നൽകി.

ഹേമ വിശ്വംഭരൻ, ലത്തീഫ് കോളിക്കൽ എന്നിവരായിരുന്നു വിധികർത്തകൾ. വിജയികളെ മുഹറഖ് മലയാളി സമാജം പ്രസിഡന്റ്‌ അനസ് റഹിം, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ എന്നിവർ അഭിനന്ദിച്ചു.

article-image

dsgdsfg

You might also like

Most Viewed