പ്രശസ്ത പ്ലാസ്റ്റിക് സർജൻ ഡോ. സഫിയ പി.എം കിംസ് ഹോസ്പിറ്റലിൽ


മനാമ: പ്രശസ്ത പ്ലാസ്റ്റിക്, റീ കൺസ്ട്രക്ടീവ് ആൻഡ് മൈക്രോവാസ്കുലർ സർജൻ ഡോ. സഫിയ പി.എമ്മിന്റെ സേവനം ഉമ്മുൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ നവംബർ 9 മുതൽ 13 വരെ ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. റീ കൺസ്ട്രക്ടീവ് ആൻഡ് മൈക്രോവാസ്കുലർ സർജറികളിൽ 35 വർഷത്തിലേറെ വൈദഗ്ധ്യമുള്ള ഡോ. സഫിയ തിരുവനന്തപുരം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റാണ്.

നിരവധിപേർക്ക് സൗന്ദര്യാത്മക മെച്ചപ്പെടുത്തലുകൾ മുതൽ സങ്കീർണമായ പുനർനിർമാണ ശസ്ത്രക്രിയകൾവരെ നടത്താൻ ഡോ. സഫിയയുടെ സേവനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. ക്ലെഫ്റ്റ് ലിപ് സർജറി, ബ്രസ്റ്റ് ആഗ്മെന്റേഷൻ അല്ലെങ്കിൽ റിഡക്ഷൻ, അബ്‌ഡോമിനോപ്ലാസ്റ്റി, കൊഴുപ്പ് കുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ബേൺസ് ആൻഡ് ട്രോമ റീകൺസ്ട്രക്ഷൻ എന്നിവയിൽ ഡോ. സഫിയയുടെ കൺസൾട്ടേഷനുണ്ടായിരിക്കും. പരിമിതമായ ബുക്കിങ്ങുകൾ മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും, അപ്പോയിന്റ്മെന്റുകൾക്കും അന്വേഷണങ്ങൾക്കും 17822123 എന്ന നമ്പറിലോ 39757482 എന്ന വാട്സ്ആപ് നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നം കിംസ് അധികൃതർ വ്യക്തമാക്കി.

You might also like

Most Viewed