അൽ ഹിലാൽ മെഡിക്കൽ സെന്റർ ബഹ്‌റൈനിലെ ശ്രീലങ്കൻ സ്വദേശികൾക്കായി സൗജന്യ ആരോഗ്യ പരിശോധന കാമ്പയിൻ ആരംഭിച്ചു


ശ്രീലങ്കൻ എംബസിയുമായി സഹകരിച്ച് അൽ ഹിലാൽ മെഡിക്കൽ സെന്റർ ബഹ്‌റൈനിലെ ശ്രീലങ്കൻ സ്വദേശികൾക്കായി സൗജന്യ ആരോഗ്യ പരിശോധന കാമ്പയിൻ ആരംഭിച്ചു. അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രൽ ബ്രാഞ്ചിൽ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് നടന്നു. നവംബർ മാസം മുഴുവൻ ഇവർക്ക് അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ സൗജന്യ ആരോഗ്യ പരിശോധന ലഭിക്കും.

ശ്രീലങ്കൻ അംബാസഡർ വിജേരത്‌നെ മെൻഡിസ്, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ബ്രാഞ്ച് ഹെഡ് ശ്രീജിത്ത്, ശ്രീലങ്കൻ എംബസി ഉദ്യോഗസ്ഥർ, അൽ ഹിലാൽ മെഡിക്കൽ സെന്‍റർ ബ്രാഞ്ച് മാർക്കറ്റിങ് ഹെഡ് ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിങ് ഹെഡ് ആൻഡ് മീഡിയ ഹെഡ് അനം ബച്‌ലാനി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്ക്, 33553461 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dsfsdf

You might also like

Most Viewed