മറാഇ 2024ന്റെ ഏഴാം പതിപ്പ് നവംബർ 27ന് തുടങ്ങും


ബഹ്‌റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയായ മറാഇ 2024ന്റെ ഏഴാം പതിപ്പ് നവംബർ 27ന് തുടങ്ങും. ഡിസംബർ 1 വരെ ബഹ്‌റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ രാവിലെ ഒമ്പതു മുതലാണ് പ്രദർശനം നടക്കുന്നത്. കന്നുകാലി സമ്പത്ത് വർധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സന്ദർശകരുടെ പങ്കാളിത്തം കണക്കിലെടുത്ത് ഈ വർഷം അഞ്ചുദിവസമായി മേള വർധിപ്പിച്ചിട്ടുണ്ട്.

അപൂർവയിനം മൃഗങ്ങൾ, കന്നുകാലികൾ, കോഴികൾ തുടങ്ങിയവയുടെ പ്രദർശനം ഉണ്ടായിരിക്കും. മൃഗസംരക്ഷണമേഖലയിലെ തൊഴിലാളികൾക്കും ഫാം ഉടമകൾക്കും ഏറ്റവും പുതിയ അനുഭവങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കാൻ മേളയിൽ അവസരമുണ്ടാകും. മറാഇ ആദ്യ പതിപ്പ് 2010ലാണ് ആരംഭിച്ചത്. ബഹ്‌റൈനിലെയും ഗൾഫ് മേഖലകളിലെയും ഏറ്റവും വലിയ എക്സിബിഷനുകളിലൊന്നാണിത്. 8,135 പക്ഷികൾ, 520 അപൂർവ ഇനം മൃഗങ്ങൾ എന്നിവയാണ് കഴി‍ഞ്ഞവർഷം മേളയിൽ ഉണ്ടായിരുന്നത്. രണ്ട് ലക്ഷത്തിന് മുകളിൽ ആളുകളാണ് പ്രദർശനം കാണാനെത്തിയത്.

article-image

zfzf

You might also like

  • Lulu Exchange
  • Straight Forward

Most Viewed