സിപിഎം ബിജെപി ഡീലിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഉപ തെരഞ്ഞെടുപ്പ് ഫലമെന്ന് ബഹ്റൈൻ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ


മനാമ: ബഹ്‌റൈനിലെ കെഎംസിസി, ഒ ഐ സി സി സംയുക്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ മനാമയിലെ ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഗ്ലോബൽ ഒ ഐ സി സി അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ ദുബായ് കെഎംസിസി ഭാരവാഹി ഇബ്രാഹിം മുറിച്ചാണ്ടി മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈൻ ഒ ഐ സി സി പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷനായിരുന്നു.

കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും, അഷ്‌റഫ്‌ കാട്ടിൽപ്പീടിക നന്ദിയും പറഞ്ഞു. കേന്ദ്ര സംസ്ഥാന ഭരണ കൂടങ്ങളുടെ നെറികേടിനെതിരെയും വർഗീയ കൂട്ടുകെട്ടിനെതിരെയുമുള്ള താക്കീത് നൽകുന്ന ഭൂരിപക്ഷം യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് നൽകണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു.

article-image

sgsg

You might also like

Most Viewed