സഹായി വാദിസലാം ബഹ്‌റൈൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
മനാമ: കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചു 25 വർഷമായി പ്രവർത്തിച്ചു വരുന്ന ജീവ കാരുണ്യ സംഘടനയായ സഹായി വാദി സലാമിന്റെ ബഹ്‌റൈൻ കമ്മറ്റി പുനർ സംഘടിപ്പിച്ചു. രക്ഷധികാരികളായി കെ സി സൈനുദ്ധീൻ സഖാഫി, അബൂബക്കർ ലത്തീഫി, എം സി അബ്ദുൽ കരീം, റഫീഖ് ലത്തീഫി അബ്ദുൽ ഹകീം സഖാഫി എന്നിവരെ തെരഞ്ഞെടുത്തു
കമ്മറ്റി ചെയർമാനായി പി എം സുലൈമാൻ ഹാജി, ജനറൽ സെക്രട്ടറിയായി ഷമീർ പന്നൂർ, ട്രഷററായി സുബൈർ കോളിക്കൽ എന്നിവരാണ് ചുമതലേയറ്റത്. കെ പി മുസ്തഫ ഹാജി, റസാഖ് ഹാജി ഇടിയങ്ങര, ഖാസിം വയനാട് (വൈസ് ചെയർമാൻമാർ ) ഉസ്മാൻ സുലൈമാൻ ഹാജി,
മുഹമ്മദ് കുട്ടി ഹാജി കൂളിമാട്, ഷാജഹാൻ കെ ബി (ജോയിന്റ് സെക്രട്ടറിമാർ) ഇരുപത് അംഗ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരാണ് മറ്റ് ഭാരവാഹികൾ. സൽമാബാദ് അൽ ഹിലാൽ ഓഡി റ്റോറിയത്തിൽ കെ സി സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം അബൂബക്കർ ലത്തീഫി ഉത്ഘാടനം ചെയ്തു. സഹായി ഡയറക്ടർ അബ്ദുള്ള സഅദി സഹായി വാദി സലാമിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹ് യിദ്ധീൻ കുട്ടി ബാഖവി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. സാമൂഹിക പ്രവർത്തകൻ സയിദ് ഹനീഫ് ആശംസ നേർന്നു. എം. സി അബ്ദുൽ കരീം സ്വാഗതവും ഷമീർ പന്നൂർ നന്ദിയും പറഞ്ഞു.
dsgdsg