കേരളപ്പിറവി ദിനാഘോഷം വിപുലമായി ആഘോഷിച്ച് പ്രതിഭ മലയാളം പാഠശാല
മനാമ: കേരള സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലെ മലയാളം മിഷന്റെ മാർഗ്ഗനിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന, ബഹ്റൈൻ പ്രതിഭ മലയാളം പാഠശാല കേരളപ്പിറവി ദിനാഘോഷം സൽമാനിയയിലുള്ള പ്രതിഭ സെൻ്ററിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
കേരള പര്യടനം' എന്ന പേരിൽ ബഹ്റൈനിലെ മുഴുവൻ പാഠശാലകളിലെയും വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന ടീമുകൾക്കായി നടത്തിയ 'ഫാമിലി ക്വിസ് മത്സരം മികച്ച നിലവാരത്തോടെ അവതരിപ്പിക്കപ്പെട്ടു. അനീഷ് നിർമ്മലൻ ക്വിസ് മാസ്റ്ററായി നേതൃത്വം നൽകിയ മത്സരത്തിൽ ബി.കെ. എസ് മലയാളം പാഠശാല വിദ്യാർത്ഥികളായ പൗർണമി ബോബി, ശ്രീജ ബോബി ടീം ഒന്നാം സ്ഥാനവും, മേധ മുകേഷ് , മുകേഷ് കിഴക്കേ മാങ്ങാട്ടില്ലം രണ്ടാം സ്ഥാനവും നേടി. പ്രതിഭ മലയാളം പാഠശാലയിലെ ഡാരിയ റോസ്, ഡിൻ്റോ ഡേവിഡ് ടീമിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. പ്രാഥമിക റൗണ്ടായ എഴുത്തു പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 6 ടീമുകളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്.
ഭാഷ പ്രതിജ്ഞയോട് കൂടി തുടങ്ങിയ ചടങ്ങിൽ പ്രതിഭ പാഠശാല കൺവീനർ ബാബു വി. ടി. സ്വാഗതം പറഞ്ഞു. പാഠശാല കോർഡിനേറ്ററും പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രദീപ് പതേരി അധ്യക്ഷത വഹിച്ചു. ലോക കേരള സഭാ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണൻ പരിപാടി ഉത്ഘാടനം ചെയ്തു. ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ ജയേഷ് നന്ദി രേഖപ്പെടുത്തി. തുടർന്ന് ഭാഷാ പ്രതിജ്ഞ, പ്രതിഭ പാഠശാലയിലെ റിഫ മനാമ ക്യാമ്പസുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അവതരിപ്പിച്ച സംഘനൃത്തം, നാടകം, ഒപ്പന, നാടൻപ്പാട്ട്, സംഗീത ശിൽപ്പം, സ്കിറ്റ്, ഫ്യൂഷൻ ഡാൻസ്, കവിതാ രംഗാവിഷ്കാരം, കേരള ഷോ, സംഘഗാനം എന്നിവയും അരങ്ങേറി.
fdf
uigiug