തൊഴിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് പ്രവാസി ലീഗൽ സെൽ


മനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻന്റെയും സഹകരണത്തോടെ കണക്റ്റിംഗ് പീപ്പിൾ എന്നാൽ ബോധവൽക്കരണ പരിപാടിയുടെ ആറാമത്തെ എഡിഷൻ സംഘടിപ്പിച്ചു. കിംസ് ഹെൽത്ത് ആശുപത്രി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ തൊഴിൽ നിയമങ്ങൾ, വിദേശ തൊഴിലാളികൾക്കുള്ള അവകാശങ്ങൾ, മനുഷ്യകടത്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് എൽഎംആർഎ, ഐഒഎം എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം പ്രതിനിധികൾ സംസാരിച്ചു.

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എത്തിയവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും ഇവർ നൽകി. ഇതോടൊപ്പം കിംസ് ഹെൽത്ത് ആശുപത്രിയുടെ യൂറോളജിസ്റ്റ് ഡോക്ടർ മഹേഷ് കൃഷ്ണസ്വാമി പുരുഷന്മാരുടെ ആരോഗ്യപരിപാലനത്തെക്കുറിച്ചും സംസാരിച്ചു. രാജി ഉണ്ണികൃഷ്ണൻ ചോദ്യോത്തരവേള നിയന്ത്രിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓ യും ബഹറിൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് നന്ദി രേഖപ്പെടുത്തി.

article-image

sgdsg

article-image

sgdsgsds

You might also like

Most Viewed