കേരള നേറ്റീവ് ബോള്‍ അസോസിയേഷന്‍ നാടന്‍പന്തുകളി മത്സരത്തില്‍ ചങ്ങനാശ്ശേരി ടീമിന് വിജയം


കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നു വന്ന ഒന്നാമത് ഡേവിഡ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നാടൻ പന്തുകളി മത്സരത്തിന്റെ ഫൈനൽ മത്സരവും കെ.എൻ.ബി.എ പുതുതായി നിർമ്മിച്ച വടംവലി മൈതാനത്തിന്റെ ഉദ്ഘാടനവും പ്രദർശന വടംവലി മത്സരവും നടന്നു. നാടൻ പന്തുകളി ഫൈനൽ മത്സരത്തിൽ ഏറ്റുമാനൂർ ടീമും ചങ്ങനാശ്ശേരി ടീമും ഏറ്റുമുട്ടിയ മത്സരത്തിൽ ചങ്ങനാശ്ശേരി ടീം വിജയിച്ചു.

ഫ്രാൻസിസ് കൈതാരത്ത്, മോനി ഒടിക്കണ്ടത്തിൽ, ഇ.വി.രാജീവൻ, സയ്ദ് ഹനീഫ് എന്നിവർ ചേർന്ന് വടംവലി കോർട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. വടംവലി പ്രദർശന മത്സരത്തിൽ ടീം കെ.എൻ.ബി.എയും ടീം ആര്യൻസും തമ്മിലാണ് മത്സരിച്ചത്.
കെ.എൻ.ബി.എ ചെയർമാൻ രഞ്ജിത്ത് കുരുവിള നന്ദി രേഖപ്പെടുത്തി.

article-image

dgfcxgfd

You might also like

Most Viewed