ചികിത്സയിലായിരുന്ന പാകിസ്താൻ സ്വദേശിയെ ഹോപ് ബഹ്റൈൻ ഇടപെട്ട് സ്വദേശത്തെത്തിച്ചു


അരയ്ക്ക് താഴോട്ട് തളർന്ന അവസ്ഥയിൽ സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പാകിസ്താൻ സ്വദേശിയെ ഹോപ് ബഹ്റൈൻ ഇടപെട്ട് സ്വദേശത്തെത്തിച്ചു. ഇദ്ദേഹം ഫ്ലെക്സി വിസയിലായിരുന്നതിനാൽ സഹായിക്കാൻ സ്പോൺസറോ കമ്പനിയോ ഉണ്ടായിരുന്നില്ല. തുടർചികിത്സക്ക് നാട്ടിലേക്ക് മടങ്ങാനും ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ സ്‌ട്രെച്ചർ സഹായത്തോടെ മാത്രമേ ഫ്ലൈറ്റ് യാത്ര സാധ്യമായിരുന്നുള്ളൂ.അതിനുള്ള ഭീമമായ തുക കണ്ടെത്താനാവാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹം.

പഠിക്കുന്ന മൂന്നു മക്കൾ അടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുരവസ്ഥ ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽപെട്ടപ്പോഴാണ് ഇദ്ദേഹത്തെ സഹായിക്കാൻ തീരുമാനിച്ചത്. ഹോപ്പ് അംഗങ്ങളിൽനിന്നും സുമനസ്സുകളിൽനിന്നും സമാഹരിച്ച തുക ഇദ്ദേഹത്തിന്റെ യാത്രാ ചെലവിലേക്ക് നൽകി. സഹായത്തുക ഹോപ് എക്സിക്യൂട്ടിവ് അംഗം ഷിബു പത്തനംതിട്ട കൈമാറി. സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, സിബിൻ സലിം എന്നിവർ സന്നിഹിതരായിരുന്നു.

article-image

േമനംന

You might also like

Most Viewed