വീആർ വൺ കൂട്ടായ്മ കേരളപ്പിറവി ദിനത്തിൽ ഒന്നാം വാർഷികവും കുടുംബ സംഗമവും


സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വീആർ വൺ കൂട്ടായ്മയുടെ ഒന്നാം വാർഷികവും കുടുംബ സംഗമവുംകേരളപ്പിറവി ദിനത്തിൽ നടന്നു. നൂറോളം അംഗങ്ങൾ പങ്കെടുത്ത ആഘോഷത്തിൽ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ ഇനം കലാപരിപാടികൾ അരങ്ങേറി. ഗ്രൂപ്പിലെ അംഗങ്ങളുടെ കോൽക്കളിയും സ്പാര്ക്കിങ് സ്റ്റാർസിന്റെ സിനിമാറ്റിക് ഒപ്പനയും പരിപാടിക്ക് മികവേകി.

ഷിഹാബ് കറുകപുത്തൂർ സ്വാഗതവും ജസീർ കാപ്പാട്,മുബീന മൻഷീർ എന്നിവർ ആശംസയും നേർന്നു സംസാരിച്ചു. ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അഷ്‌റഫ് അവതരിപ്പിച്ചു. റജീന ഇസ്മായിൽ,ഇസ്മായിൽ ദുബൈപടി എന്നിവർ അവതാരകരായ പരിപാടിയിൽ അഡ്മിൻമാരായ അഫ്സൽ അബ്ദുള്ള,ഇസ്മായിൽ തിരൂർ,മുഫീദ മുജീബ് എന്നിവരും പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ ആയ അരുൺ, ഷഫീൽ യൂസഫ്, റാഫി തൃശൂർ, നാസർ ഹലീമാസ്, ഹഫ്സർ ഗീതു സതീശൻ എന്നിവരും നേതൃത്വം നൽകി. ആബിദ് താനൂർ നന്ദി പറഞ്ഞു.

article-image

dgdg

article-image

fsdfs

You might also like

Most Viewed