രാമന്തളി പ്രവാസി അസോസിയേഷൻ കേരളപ്പിറവിദിനവും ഓണാഘോഷവും സംഘടിപ്പിച്ചു


ബഹ്‌റൈനിലെ രാമന്തളി പ്രവാസി അസോസിയേഷൻ കേരളപ്പിറവിദിനവും ഓണാഘോഷവും സംഘടിപ്പിച്ചു. സെക്രട്ടറി ഷിജിൻ അറുമാടി സ്വാഗതം പറഞ്ഞ യോഗത്തിൽ  പ്രസിഡന്റ് രമേഷ് ബാബു അധ്യക്ഷത വഹിച്ചു. സ്പാക് ചെയർമാൻ പി ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ. വി രാജീവൻ, രക്ഷാധികാരി രാജൻ, പ്രോഗ്രാം കോർഡിനേറ്റർ സിനി എന്നിവർ ആശംസകൾ നേർന്നു.

തിരുവാതിര, നൃത്തനൃത്ത്യങ്ങൾ, ജ്വാല മ്യൂസിക് ഗ്രൂപ്പിന്റെ ഗാനമേള, ആരവം നാടൻപാട്ട് കൂട്ടത്തിന്റെ നാടൻ പാട്ട്, വിഭവസമൃദ്ധമായ സദ്യ എന്നിവയും ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി. രാമന്തളി പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈമ, ഐഡിയ സ്റ്റാർസിംഗർ സീസൺ 5 ഫൈനലിസ്റ്റ് നന്ദ എന്നിവർ ഓൺലൈനിലൂടെ പരിപാടിക്ക് ആശംസകൾ നേർന്നു.

article-image

dfgdgd

article-image

dfgdgd

article-image

dsgdsg

article-image

ddsf

You might also like

Most Viewed