രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


മനാമ:

യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ബഹ്‌റൈൻ ഫാമിലി കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തിൽ നടന്ന ക്യാമ്പിൽ 120 ആളുകൾ രക്തദാനം നടത്തി. നഴ്സസ് ഫാമിലി ബഹ്‌റൈൻ സംഘടിപ്പിച്ച ക്യാമ്പിൽ യു.എൻ.എ ബഹ്‌റൈൻ നഴ്സസ് ഫാമിലി സെക്രട്ടറി അരുൺജിത്ത് അധ്യക്ഷത വഹിച്ചു.

നഴ്സസ് ഫാമിലി പ്രസിഡന്റ് ജിബി ജോൺ വർഗീസ് ഉദ്ഘാടനം ചെയ്തു . കിങ് ഹമദ് ആശുപത്രിക്കുള്ള അപ്രിസിയേഷൻ മെമന്റോ നഴ്സസ് ഫാമിലി രക്ഷാധികാരി ഡേവിസ് സമ്മാനിച്ചു. ബഷീർ അമ്പലായി , നിസാർ കൊല്ലം, സുധീർ തിരുനിലത്ത്, പ്രവീഷ് എന്നിവർ ആശംസകൾ നേർന്നു. ബ്ലഡ് ഡൊണേഷൻ കോഓഡിനേറ്റർ ആശ നന്ദി പറഞ്ഞു.

article-image

aa

You might also like

Most Viewed