നാൽപതാം വാർഷികാഘോഷത്തിനൊരുങ്ങി ബഹ്റൈൻ പ്രതിഭ


മനാമ: 

ബഹ്റൈൻ പ്രതിഭ 40ാം വാർഷികാഘോഷം ഡിസംബർ 12,13 തീയതികളിൽ നടക്കും. സഗയ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വിവിധങ്ങളായ പരിപാടികളോടെയാണ് ആഘോഷം നടക്കുകയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗ്രാൻഡ്‌മാസ്റ്റർ ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന‘ബഹ്‌റൈൻ പ്രതിഭ മലയാളി ജീനിയസ്’ എന്ന വിജ്ഞാന മത്സരപരിപാടിയാണ് 40ാം വാർഷികത്തിന്റെ മുഖ്യ ആകർഷണം. 500 മത്സരാർഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഡിസംബർ12ന് വൈകീട്ട് ഏഴിനാരംഭിക്കുന്ന പരിപാടിയിൽ നാലായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്.

വിജയിക്ക് ബഹ്‌റൈൻ മലയാളി ജീനിയസ് എവർ റോളിങ് ട്രോഫിയും 1,11,111 രൂപ കാഷ് പ്രൈസും ലഭിക്കും. മറ്റ് അഞ്ച് ഫൈനലിസ്റ്റുകൾക്ക് 11,111 ഇന്ത്യൻ രൂപ വീതം ലഭിക്കും. സമാപന ദിവസമായ ഡിസംബർ 13ന് നടക്കുന്ന പരിപാടികൾ വൈകീട്ട് 5.30 മുതൽ ആരംഭിക്കും.കേരള വ്യവസായ മന്ത്രി പി.രാജീവ് മുഖ്യാതിഥിയായിരിക്കും. അന്നേദിവസം പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിവിധ കഥകളെ ആസ്പദമാക്കി അന്തരിച്ച നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ രൂപപ്പെടുത്തിയ ‘മഹാസാഗരം’ നാടകം പ്രതിഭ നാടകസംഘം അരങ്ങിലെത്തിക്കും.വിനോദ് വി. ദേവനാണ് നാടകം സംവിധാനം ചെയ്യുന്നത്.

പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗങ്ങളായ എൻ.കെ. വീരമണി, ഷെരീഫ് കോഴിക്കോട്, കേന്ദ്ര കമ്മിറ്റിയംഗം നിഷ സതീശ് എന്നിവർ ഇത് സംബന്ധിച്ച വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed