സ്വദേശികളെ ജോലിക്കെടുത്തില്ലെങ്കിൽ കൂടുതൽ ലേബർ ഫീസ്; നിർദേശവുമായി ബഹ്റൈൻ എംപിമാർ


മനാമ:

സ്വദേശികളെ ജോലിക്കെടുക്കാത്ത സ്ഥാപനങ്ങൾക്ക് കൂടുതൽ ലേബർ ഫീസ് ഈടാക്കണമെന്ന നിർദേശവുമായി ബഹ്റൈൻ പാർലിമെന്റ് എം.പിമാർ. ഹനാൻ ഫർദാന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ബഹ്‌റൈനൈസേഷൻ ക്വോട്ട കൈവരിക്കുന്നതിൽ പരാജയപ്പെട്ട കമ്പനികൾ പ്രതിമാസവേതനം 200 ദീനാർ വരെയുള്ള ഒരു വിദേശ തൊഴിലാളിയെ നിയമിക്കുമ്പോൾ സ്ഥാപനം 500 ദീനാർ ലേബർ ഫീസ് നൽകണമെന്ന് ആവശ്യപ്പെടുന്ന എംപിമാർ 201നും 500നും ഇടയിൽ ശമ്പളമുള്ളവർക്ക് 1000 ദീനാർ, 501നും 800 നും ഇടയിലാണ് ശമ്പളമെങ്കിൽ 1,500 ദീനാർ. 801 മുതൽ 1,200 വരെ ശമ്പളമുള്ളവർക്ക് 2,000 ദീനാർ, 1,200ൽ കൂടുതൽ ശമ്പളമുള്ളവർക്ക് 2,500 ദീനാർ എന്നിങ്ങനെ നൽകാനും ആവശ്യപ്പെടുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന തൊഴിൽ ഫീസിന് പുറമെയായിരിക്കണം ഇതെന്നും ഇവർ പറയുന്നു.

article-image

aa

You might also like

Most Viewed