ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവേദി സാഹിത്യ ചർച്ച സംഘടിപ്പിച്ചു


ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ “പവിഴ ദ്വീപിലെ എഴുത്തിന്റെ വഴിയിലൂടെ ” എന്ന പേരിൽ സാഹിത്യ ചർച്ച സംഘടിപ്പിച്ചു. ബഹ്റൈൻ പ്രവാസികളായ പത്ത് എഴുത്തുക്കാരെ ഉൾപ്പെടുത്തിയ പരിപാടിയിൽ  അവർ എഴുതിയ പുസ്തകങ്ങളെക്കുറിച്ചും, അവരുടെ സാഹിത്യ പ്രവർത്തനത്തിന് വഴി ഒരുക്കിയ സന്ദർഭങ്ങളെക്കുറിച്ചും വിശദീകരിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഈ വർഷത്തെ ബുക്ക് ഫെയറിനെക്കുറിച്ചും നടത്താൻ ഉദ്ദേശിക്കുന്ന സാഹിത്യ ക്യാമ്പിനെക്കുറിച്ചും വിശദീകരിച്ചു.

ബികെഎസ് ട്രഷറർ ദേവദാസ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായരും സംസാരിച്ചു. എഴുത്തുകാരായ ജയചന്ദ്രൻ പികെ, അജിത്ത് നായർ, ആദർശ് മാധവൻ കുട്ടി, നാസർ മുതുകാട്, ബാലചന്ദ്രൻ കൊന്നക്കാട്, റിതിൻ രാജ്, മനുകാരാട്ട്, ജയചന്ദ്രൻ ചെക്യാട്ട്, ഉമു അമ്മർ, ദീപാ ജയചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഭിലാഷ് വെള്ളുകൈ ചർച്ച നയിച്ചു. ബികെഎസ് സാഹിത്യ വിഭാഗം കൺവീനർ സന്ധ്യ ജയരാജ് നന്ദി രേഖപ്പെടുത്തി. 

article-image

്ാിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed