ദീപാവലി ആശംസകളുമായി രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഇന്ത്യൻ ഭവനങ്ങൾ സന്ദർശിച്ചു


കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധീകരിച്ച് ദീപാവലി ആശംസകളുമായി ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും മന്ത്രിമാരും ഇന്ത്യൻ ഭവനങ്ങൾ സന്ദർശിച്ചു. പ്രമുഖ ഇന്ത്യൻ ബിസിനസ് ഗ്രൂപ്പുകളായ മുൽജിമൽ, കവലാനി, താക്കർ, കേവൽറാം, അസർപോട്ട, ഭാട്ടിയ, പമ്പാവാസൻ നായർ എന്നവരുടെ ഭവനങ്ങളിലായിരുന്നു സന്ദർശനം നടന്നത്.

ഇത്തരം പ്രവർത്തികളിലൂടെ രാജ്യം സാംസ്കാരിക വൈവിധ്യത്തിന്റെയും മതപരമായ ബഹുസ്വരതയുടെയും പരസ്പര ബഹുമാനത്തിന്റെയും മാതൃകയായി മാറുന്നുവെന്ന് ശൈഖ് മുഹമ്മദ് തന്റെ സന്ദർശനവേളയിൽ അഭിപ്രായപ്പെട്ടു. സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ശക്തമായ സാംസ്കാരിക അടിത്തറയാണ് ബഹ്റൈനുള്ളതെന്നും ഇവിടെ ഇന്ത്യൻ കുടുംബങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളെ അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

article-image

dsfdsf

You might also like

Most Viewed