യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ നാളെ


മനാമ: വയനാട് പാർലമെന്റിലേക്കും, പാലക്കാട്, ചേലക്കര എന്നീ നിയമസഭകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിന് പ്രവാസലോകത്തും ആവേശം നിറക്കാൻ കെ.എം.സി.സിയും ഒ.ഐ.സി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ നാളെ ശനിയാഴ്ച രാത്രി എട്ടിന് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പോരാട്ടങ്ങൾക്ക് കരുത്ത് പകരാൻ പ്രിയങ്ക ഗാന്ധിയെയും, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും, ഇടത് സർക്കാറിനെതിരെ വിധി എഴുതാൻ ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെയും വിജയത്തിനായി പ്രവാസ ലോകത്തുനിന്നും ബഹ്‌റൈനിൽ തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് യു.ഡി.എഫ് ഘടക കക്ഷികളുടെ പ്രവാസി സംഘടന നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു.

article-image

േ്േു

You might also like

Most Viewed