പ്രവാസികൾക്ക് മൊബൈൽ സിമ്മുകൾ വിൽക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന് എംപിമാർ
മനാമ: താമസക്കാർക്കും സന്ദർശകർക്കും മൊബൈൽ സിമ്മുകൾ വിൽക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന് അഞ്ച് ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. എം.പിമാരായ ബസ്മ മുബാറക്, മുഹമ്മദ് അൽ അഹമ്മദ്, ജലീല അൽ സയ്യിദ്, ഹനാൻ ഫർദാൻ, ബദർ അൽ തമീമി എന്നിവരാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. വഞ്ചനയും കൊള്ളയും ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങളിൽ മൊബൈൽ ഫോൺ ലൈനുകളുടെ വർധിച്ചുവരുന്ന ഉപയോഗം ഇവർ ചൂണ്ടിക്കാട്ടി.
നൂതന സാങ്കേതികവിദ്യയുടെയും ആശയവിനിമയത്തിന്‍റെയും യുഗത്തിൽ പൊതു സുരക്ഷക്ക് കാര്യമായ ഭീഷണി ഉയർത്തുന്ന ഇക്കാര്യം ഗൗരവമായി പരിഗണിക്കണം. ഒരു വിദേശിക്ക് സ്വന്തമാക്കാൻ കഴിയുന്ന സിമ്മുകളുടെ എണ്ണത്തിന് പരിധി വേണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കും. ഉപയോക്താക്കളുടെ യഥാർഥ പേരിലാണ് സിം എടുത്തിരിക്കുന്നതെന്നത് ഉറപ്പാക്കുകയും വേണം. സമൂഹത്തിന്റെ സുരക്ഷക്ക് ഇതാവശ്യമാണ്. ഈ നിർദേശം നടപ്പിലാക്കുന്നത് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് സഹായകമാകും. സൈബർ തട്ടിപ്പുകൾ സമീപകാലത്ത് വർധിച്ചതും എം.പിമാർ ചൂണ്ടിക്കാട്ടുന്നു.
ാൈീൈീ