പ്രവാസി ലീഗൽ സെൽ കണക്ടിങ് പീപ്ൾ ആറാമത്തെ എഡിഷൻ നാളെ


മനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ, ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെയും സഹകരണത്തോടെ കണക്ടിങ് പീപ്ൾ എന്ന ബോധവത്കരണ പരിപാടിയുടെ ആറാമത്തെ എഡിഷൻ ശനിയാഴ്ച നടക്കും. വൈകീട്ട് ഏഴു മുതൽ ഉമൽ ഹസത്തുള്ള കിംസ് ഹെൽത്ത് ആശുപത്രി ഓഡിറ്റോറിയത്തിലാണ് പരിപാടി. എൽ.എം.ആർ.എയിൽനിന്നും ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനിൽനിന്നും പത്തോളം അധികൃതർ പ്രവാസികളുടെ ലേബർ നിയമങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങളിലെ സംശയങ്ങൾക്ക് മറുപടി നൽകും.

പരിപാടിയോടനുബന്ധിച്ച് കിംസ് ഹെൽത്ത് ആശുപത്രിയുടെ യൂറോളജിസ്റ്റ് ഡോ. മഹേഷ് കൃഷ്ണസ്വാമി ആരോഗ്യപരിപാലനത്തെ കുറിച്ച് സംസാരിക്കും. പരിപാടിയിലേക്ക് ബഹ്റൈനിലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായും അവരുടെ സംശയങ്ങൾ പ്രവാസി ലീഗൽ സെല്ലിന്റെ ഇ- മെയിലിലേക്കോ ( pravasilegalcelbahrain@gmail.com ) വാട്സാപ്പിലേക്കോ (39461746) അയക്കാം എന്നും പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത് അറിയിച്ചു.

article-image

ൈാീാൈീ

You might also like

  • Lulu Exchange
  • Straight Forward

Most Viewed