ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ വനിത വിഭാഗം സർഗ്ഗ വേദി സൗഹൃദ സംഗമം സംഘടിപ്പിച്ചു


ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ വനിത വിഭാഗം സർഗ്ഗ വേദി സൗഹൃദ സംഗമം സംഘടിപ്പിച്ചു. 'ലിബറലിസം- വിവരക്കേട്' എന്ന തലക്കെട്ടിൽ ഏരിയ വൈസ് പ്രസിഡന്റ് ജമീല അബ്ദുറഹ്മാൻ പ്രഭാഷണം നടത്തി. പ്രബന്ധം, മാപ്പിളപ്പാട്ട്, റെസിപി അവതരണം, ചരിത്രാവലോകനം, ക്വിസ്, ഗ്രൂപ്പ്‌ സോങ് തുടങ്ങിയ പരിപാടികൾ സംഗമത്തിനു മാറ്റ് കൂട്ടി. കുട്ടികൾക്കായി വിവിധ മത്സര പരിപാടികളും ഉണ്ടായിരുന്നു.

മുഹറഖ് ഏരിയ വനിതാ വിഭാഗം നടത്തിയ പ്രവാചകചരിത്ര ക്വിസിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു. ഏരിയ സർഗ്ഗവേദി കൺവീനർ സന റജുൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ പ്രസിഡന്റ്‌ സുബൈദ മുഹമ്മദലി  നന്ദി പറഞ്ഞു.

article-image

ി്ി

article-image

േ്ിേ്ി

You might also like

Most Viewed