ഉമ്മുൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ 500ആമത്തെ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ നടന്നു


ഉമ്മുൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വെച്ച് നടന്ന 500ആമത്തെ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ നടന്നു. ആശുപത്രിയിൽ വെച്ച് നടന്ന ആദ്യത്തെ പ്രസവത്തിൽ പിറന്ന കുട്ടിയും കുടുംബവും ഡോക്ടർമാർ, നഴ്സിങ്ങ് ജീവനക്കാർ,ആശുപത്രി ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ എല്ലാ മാസവും ഗർഭകാല ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നും, ബഹ്‌റൈനിലെ എല്ലാ രക്ഷിതാക്കൾക്കും സൗജന്യമായി ഈ പരിപാടികളിൽ പങ്കെടുക്കാമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ബ്രസ്റ്റ് ഫീഡിങ് കൺസൽട്ടന്റുമാർ, ലേബർ നഴ്‌സുമാർ, മിഡ്‌വൈഫുകൾ, ഗൈനക്കോളജിസ്റ്റുകൾ, നിയോനറ്റോളജിസ്റ്റുകൾ, ശിശുരോഗ വിദഗ്ധർ എന്നിവരുൾപ്പെടെ നിരവധി വിദഗ്ധരുടെ ക്ലാസുകൾ ഈ പരിപാടിയിലൂടെ നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  37763444 എന്ന നമ്പറിൽ വാട്സ്ആപ് വഴി മെറ്റേണിറ്റി കോഓഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ്. 

article-image

ു്ിു്ിു

You might also like

Most Viewed