ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ ദേശീയ വൃക്ഷ വാരം ആചരിച്ചു
ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ ദേശീയ വൃക്ഷ വാരം ആചരിച്ചു. 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക അസംബ്ലിയും വൃക്ഷത്തൈ നടീൽ, പ്രകൃതി സംരക്ഷണ സംവാദങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്‌കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി.സതീഷ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ, യുനെസ്‌കോ കോ-ഓർഡിനേറ്റർമാർ, പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
സീനിയർ വിഭാഗം പ്രധാന അധ്യാപകൻ റെജി വറുഗീസ് , ഹെഡ് ബോയ് ഷാൻ ഡയമണ്ട് ലൂയിസ്, ഹെഡ് ഗേൾ അബിഗെയ്ൽ എല്ലിസ് ഷിബു എന്നിവർ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് വിദ്യാർത്ഥികളോട് സംസാരിച്ചു.
sdfsdf