ബഹ്റൈനിലെ സീറോ മലബാർ സൊസെറ്റിയുടെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും ഓണാഘോഷത്തിന്റെ സമാപനവും നാളെ


ബഹ്റൈനിലെ സീറോ മലബാർ സൊസെറ്റിയുടെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും ഓണാഘോഷത്തിന്റെ സമാപനവും നാളെ വൈകീട്ട് ഏഴ് മണി മുതൽ അദ്ലിയ ബാങ് സാങ് തായ് ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ മുഖ്യാതിഥിയായി മുഹമ്മദ് ഹുസൈൻ ജനാഹി എം.പിയും വിശിഷ്ടാതിഥിയായി ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസും പങ്കെടുക്കും. സാജൻ പാറക്കൽ പ്രസിഡണ്ടായും, സബിൻ കുര്യാക്കോസ് ജനറൽ സെക്രട്ടറിയായും, ജസ്റ്റിൻ ഡേവിസ് ട്രഷററായുമുള്ള കമ്മിറ്റിയാണ് സ്ഥാനമേറ്റെടുക്കുന്നത്.

ഓണം ജനറൽ കൺവീനർ പോളി വിതയത്തിലിന്റെ നേതൃത്വത്തിൽ ഒരു മാസത്തിലധികമായി നടന്നുവരുന്ന ഓണാഘോഷത്തിന്റെ സമാപനവും ഓണാഘോഷത്തിൽ പങ്കെടുത്ത വിജയികൾക്കുള്ള ട്രോഫികളുടെ വിതരണവും ചടങ്ങിൽ നടത്തപ്പെടും. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

article-image

sfgdsg

You might also like

Most Viewed