ബഹ്റൈനിലെ ആലപ്പുഴ പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്റൈനിലെ ആലപ്പുഴ പ്രവാസി അസോസിയേഷൻ ഓണോത്സവം 2024 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. ആലപ്പുഴ പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡൻറ് ഹരീഷ് ചെങ്ങന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും വനിതാവേദി പ്രസിഡൻറ് ആതിര പ്രശാന്ത്, ചാരിറ്റിവിംഗ് കോഓർഡിനേറ്ററും, സീനിയർ അംഗവുമായ ജോർജ്ജ് അമ്പലപ്പുഴ എന്നിവർ ആശംസയും ഓണോത്സവ കമ്മിറ്റി കൺവീനർ ജുബിൻ ചെങ്ങന്നൂർ നന്ദിയും രേഖപ്പെടുത്തി.
ഓണപ്പൂക്കളം, മാവേലിയെ സ്വീകരിക്കൽ, തിരുവാതിര, ഭരതനാട്യം, കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ, ഓണസദ്യയും എന്നിവയും നടന്നു. തരംഗ് ബഹ്റൈൻ അണിയിച്ചൊരുക്കിയ കോമഡിയും, സംഗീത വിരുന്നും ആഘോഷത്തിന്റെ മാറ്റുകൂട്ടി.
sdfdsf