ബഹ്റൈൻ ഫുഡ് ലവ്വേഴ്‌സ് ഓണാഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈനിലെ ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈൻ ഫുഡ് ലവ്വേഴ്‌സ് ഓണാഘോഷം സംഘടിപ്പിച്ചു. ലുലു എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് നായർ മുഖ്യാതിഥിയായിരുന്നു, രശ്മി അനൂപ് സ്വാഗതം പറഞ്ഞ പൊതുസമ്മേളനത്തിൽ ശ്രീജിത്ത് ഫറോക് അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് ഫൗണ്ടറായ ഷജിൽ ആലക്കലിനെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. അഡ്‌മിൻമാരായസീർഷ ആശംസയും വിഷ്ണു സോമൻ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ഫുഡ് ലവ്വേഴ്‌സ് അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.
ഷെഫ് സുരേഷ്‌നായരുമായി നടത്തിയ ഭക്ഷണത്തെപറ്റിയുള്ള സംവാദം അംഗങ്ങൾക്ക് ഉപകാരപ്രദമായി. ഓണം ട്രഡീഷണൽ കോസ്റ്റ്യൂം മത്സരത്തിൽ ഫാമിലി വിഭാഗത്തിൽ അനിൽ മാരാർ, രമണി അനിൽ മാരാർ എന്നിവരെയും, വ്യക്തിഗത മത്സരത്തിൽ അഫ്സൽ അബ്ദുള്ളയെയും വിജയികളായി തെരഞ്ഞെടുത്തു. ഗായകരായ രാജാറാം ,ഷാജി സെബാസ്റ്റ്യൻ, രാജേഷ് ഇല്ലത്ത് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
asdfasd