ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി ഡാൻഡിയ നൈറ്റ് സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ദീപാവലിയോടനുബന്ധിച്ചു ഡാൻഡിയ നൈറ്റ് സംഘടിപ്പിക്കുന്നു. നവംബർ 2, ശനിയാഴ്ച വൈകീട്ടു 7.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ആരംഭിക്കുന്ന പരിപാടിക്ക് ബഹ്‌റൈനിലെ പ്രശസ്ത ഡിജെകളായ DJ ഫ്രാൻസിസ്, DJ അന്നിക എന്നിവർ നേതൃത്വം കൊടുക്കും. മുതിർന്നവരുടെയും കുട്ടികളുടെയും വിഭാഗത്തിലെ മികച്ച ഗ്രൂപ്പ് പെർഫോമൻസുകൾ, മുതിർന്നവരുടെയും കുട്ടികളുടെയും വിഭാഗത്തിലെ മികച്ച വേഷം, മികച്ച ജോഡി, സ്പോട്ട് സമ്മാനങ്ങൾ, ആകർഷണീയമായ മറ്റു സമ്മാനങ്ങൾ എന്നിവക്ക് പുറമെ ഫുഡ് സ്റ്റാളും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ ഭാഗമാകാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സമാജം വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി ജയാ രവികുമാർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39115221 അല്ലെങ്കിൽ 32380303 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
fgdg