ദേശീയ വൃക്ഷവാരാഘോഷത്തിന് തുടക്കമായി; ഹമദ് രാജാവ് ഗുദൈബിയ കൊട്ടാരത്തിൽ വൃക്ഷത്തൈ നട്ടു
ദേശീയ വൃക്ഷവാരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഗുദൈബിയ കൊട്ടാരത്തിൽ വൃക്ഷത്തൈ നട്ടു. കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനായി ഹമദ് രാജാവ് പ്രഖ്യാപിച്ച ദേശീയ കർമപദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹം പിന്തുണച്ചു. 2035 ഓടെ 3.6 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുക എന്ന ലക്ഷ്യമാണ് ദേശീയ വൃക്ഷവാരാഘോഷത്തിന്റെ ഭാഗമായുള്ളത്.
ഇതോടൊപ്പം 2060 ഓടെ കാർബൺ ബഹിർഗമനം പൂജ്യമാക്കാനും ഗവൺമെന്റ് ലക്ഷ്യമിടുന്നുണ്ട്. എല്ലാ വർഷവും ഒക്ടോബർ മൂന്നാം വാരമാണ് ബഹ്റൈനിൽ ദേശീയ വൃക്ഷവാരാഘോഷം നടക്കുന്നത്.
ാേൂേൂ