ഗ്ലോബൽ വില്ലേജിലേക്ക് പോകുന്ന സന്ദർശകർക്കായി സീസണൽ ബസ്, അബ്ര സർവിസുകൾ ആരംഭിച്ചു


ദുബൈ: ഗ്ലോബൽ വില്ലേജിലേക്ക് പോകുന്ന സന്ദർശകർക്കായി സീസണൽ ബസ്, അബ്ര സർവിസുകൾ ആരംഭിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ശൈത്യകാലത്തെ ദുബൈയിലെ ഏറ്റവും വലിയ വിനോദ ആകർഷണങ്ങളിൽ ഒന്നായ ആഗോള ഗ്രാമത്തിന്‍റെ 29ാം സീസൺ ഒക്ടോബർ 16ന് തുടക്കമായിരുന്നു. ഗ്ലോബൽ വില്ലേജുമായി ബന്ധിപ്പിച്ച് നാല് ബസ് റൂട്ടുകളാണ് ഇത്തവണ പുനരാരംഭിച്ചിരിക്കുന്നത്.റാഷിദിയ ബസ് സ്റ്റേഷനിൽനിന്ന് ഓരോ മണിക്കൂർ ഇടവിട്ട് സർവിസ് നടത്തുന്ന റൂട്ട് 102, യൂനിയൻ ബസ് സ്റ്റേഷനിൽനിന്ന് 40 മിനിറ്റ് ഇടവേകളിൽ സർവിസ് നടത്തുന്ന റൂട്ട് 103, അൽ ഖുബൈബ ബസ് സ്റ്റേഷനിൽനിന്ന് ഒരു മണിക്കൂർ ഇടവിട്ട് സർവിസ് നടത്തുന്ന റൂട്ട് 104, മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽനിന്ന് ഒരു മണിക്കൂർ ഇടവിട്ട് സർവിസ് നടത്തുന്ന റൂട്ട് 106 എന്നിവയാണ് ആരംഭിച്ചത്.

ഗ്ലോബൽ വില്ലേജിലേക്ക് പോകുന്ന കുടുംബങ്ങൾക്ക് സുരക്ഷിതവും ആനന്ദകരവുമായി യാത്ര അനുഭവം സമ്മാനിക്കാവുന്നതരത്തിലാണ് ബസ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ആർ.ടി.എ അധികൃതർ അറിയിച്ചു. 2023-24 സീസണിൽ ആർ.ടി.എ ഏർപ്പെടുത്തിയ ബസ് സർവിസ് ഉപയോഗപ്പെടുത്തിയത് 5.73 ലക്ഷം പേരാണ്. തൊട്ടു മുമ്പുള്ള വർഷം ഇത് 4.48 ലക്ഷമായിരുന്നു. 22 ശതമാനമാണ് യാത്രക്കാരുടെ വർധന. ഇത് കണക്കിലെടുത്താണ് ഇത്തവണവും ബസ് സർവിസ് ആരംഭിക്കാൻ ആർ.ടി.എ തീരുമാനിച്ചത്.


അതേസമയം, പുതിയ സീസൺ മുഴുവൻ സർവിസ് നടത്താനായി രണ്ട് ഇലക്ട്രിക് അബ്രകളാണ് ആർ.ടി.എ സജ്ജമാക്കിയിട്ടുള്ളത്. ഓരോ ഗ്ലോബൽ വില്ലേജ് സീസണിന്‍റെ തുടക്കത്തിലും ആർ.ടി.എ അബ്ര സേവനങ്ങൾ ആരംഭിക്കാറുണ്ട്. ഇത് ഗ്ലോബൽ വില്ലേജിനുള്ളിലെ ടൂറിസം അനുഭവം വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ദുബൈയിലെത്തുന്ന സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിൽ ഗ്ലോബൽ വില്ലേജ് വലിയ പങ്കാണ് വഹിക്കുന്നത്.

article-image

asdad

You might also like

Most Viewed