കോൾഡ് സ്റ്റോർ ഉടമ കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ ഹർജി തള്ളി
മോഷണ ശ്രമത്തിനിടെ കോൾഡ് സ്റ്റോർ കടയുടമയെ മർദ്ദിച്ച് അവശനാക്കി ഹൃദയസ്തംഭനം മൂലം മരിക്കാനിടയായ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 36കാരനായ ബഹ്റൈനി പൗരൻ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ഇക്കഴിഞ്ഞ ജൂണിലാണ് ക്രിമിനൽ കോടതി കുറ്റക്കാരനായി കണ്ടെത്തി പ്രതിക്ക് 25 വർഷത്തെ തടവുശിക്ഷ വിധിച്ചത്. ഇതിനെതിരെയാണ് പ്രതി മേൽക്കോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീം ക്രിമിനൽ അപ്പീൽ കോടതി ശിക്ഷാനടപടി ശരിവയ്ക്കുകയായിരുന്നു.
2024 ജനുവരിയിൽ ആണ് സിഗററ്റുകളും സ്നാക്‌സുകളും മോഷ്ടിക്കുന്നതിനിടെ പ്രതി ഇന്ത്യൻ പൗരനായ കോയമ്പ്രത്ത് ബഷീറിനെ അടിച്ചു വീഴ്ത്തിയത്. 58 വയസ്സുള്ള അദ്ദേഹത്തിന്റെ ഹൃദയാരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുകയും ഇത് അദ്ദേഹത്തെ കടുത്ത ഉത്കണ്ഠയിലേക്ക് നയിക്കുകയും ഹൃദയം നിലയ്ക്കാൻ കാരണമാവുകയും ചെയ്തെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതിനുമുന്പും മോഷണം, കടകളുടെ ഉടമകളെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്. 2002 മുതൽ പൊതുപ്രവർത്തകരെ ആക്രമിക്കൽ, സ്ത്രീകളെ പീഡിപ്പിക്കൽ, സ്വത്തുവകകളെ നശിപ്പിക്കൽ, പൊതു സ്വഭാവങ്ങൾക്കു വിരുദ്ധമായ പ്രവർത്തനങ്ങൾ എന്നിവയിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
sdsf