ഗ്ലോബൽ തിക്കോടിയൻസ് ഫോറം “ആർപ്പോ ഇർറോ-24” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു


കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുകാരുടെ ഗ്ലോബൽ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറം “ആർപ്പോ ഇർറോ-24” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഐസിആർഎഫ് ചെയർമാൻ  അഡ്വക്കേറ്റ് വി കെ തോമസ് വിശിഷ്ട അതിഥിയായി പങ്കെടുത്തു.

ചടങ്ങിൽ ഈ വർഷത്തെ ജിടിഎഫ് സേവാപുരസ്കാരം റഫീക്ക് പൊന്നാനിക്ക് സമർപ്പിച്ചു. മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങൾ വരച്ച് പ്രശസ്തനായ ചിത്രകാരൻ ഫ്രാൻസിസ് ആന്റണി കണ്ടങ്കൊണ്ടത്ത്, ബഹ്റൈനിൽ സന്ദർശനത്തിനായി എത്തിയ മുതിർന്ന തിക്കോടി സ്വദേശികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി രഞ്ജി സത്യൻ, ചെയർമാൻ അബ്ദുൽറഹിമാൻ അസീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അംഗങ്ങളുടെ കലാകായിക പരിപാടിയും അരങ്ങേറി. 

article-image

sdfsdf

You might also like

Most Viewed