ഇന്ത്യൻ സ്കൂളിൽ ഈ വർഷത്തെ ഫ്രഞ്ച് ഭാഷാദിനം ആഘോഷിച്ചു


ഇന്ത്യൻ സ്കൂളിൽ ഈ വർഷത്തെ ഫ്രഞ്ച് ഭാഷാദിനം ആഘോഷിച്ചു. പാട്ടും പ്രസംഗവും പാചക അവതരണങ്ങളും ഉൾപ്പെടെയുള്ള വിവിധ പരിപാടികളിലൂടെ ഫ്രഞ്ച് ഭാഷ പഠിതാക്കൾ അവരുടെ  കഴിവുകൾ പ്രദർശിപ്പിച്ചു. ഇന്ത്യൻ സ്കൂൾ അക്കാദമിക ചുമതലയുള്ള  അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി മോഹൻ ചടങ്ങിന് ദീപം തെളിച്ചു.  പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാനാധ്യാപകർ, ഫ്രഞ്ച് അധ്യാപകർ എന്നിവർ പങ്കെടുത്തു.സ്റ്റേജ് പരിപാടികളും സ്റ്റേജിതര മത്സരങ്ങളുമായി രണ്ട് ഘട്ടങ്ങളിലായാണ് പരിപാടികൾ  അരങ്ങേറിയത്.

ആദ്യ ഘട്ടത്തിൽ 6 മുതൽ 8 വരെ ക്ലാസുകൾക്കായി മെമ്മറി  ഗെയിം, 9,10 ക്ലാസുകൾക്കായി മോഡൽ നിർമാണം, സൂപ്പർ ഷെഫ് എന്നീ മത്സരങ്ങൾ നടന്നു. കൂടാതെ, പ്രസംഗ കലയിലും ഗാനാലാപന  മത്സരങ്ങളിലും  വിദ്യാർഥികളുടെ ഫ്രഞ്ച് ഭാഷയിലുള്ള പ്രാവീണ്യം പ്രകടമായിരുന്നു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.   

article-image

dsfsdf

You might also like

Most Viewed