ഇന്റർ നാഷനൽ സ്കൂൾ ഗെയിംസ്; ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുന്നു; ബഹ്‌റൈന് പത്താം സ്ഥാനം
ബഹ്‌റൈനിൽ നടക്കുന്ന ഇന്റർ നാഷനൽ സ്കൂൾ ഗെയിംസിന്റെ മെഡൽ പട്ടികയിൽ ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 26 സ്വർണമടക്കം 64 മെഡലുകൾ ബ്രസീൽ നേടി. രണ്ടാം സ്ഥാനത്തുള്ള റുമേനിയക്ക് 21 സ്വർണമടക്കം 79 മെഡലുകളുണ്ട്. ചൈന 12 സ്വർണം ഉൾപ്പെടെ 29 മെഡലുകളുമായി മൂന്നാം സ്ഥാനത്താണ്. 12 സ്വർണമടക്കം 31 മെഡലുകളുമായി ഹംഗറി നാലാം സ്ഥാനത്തും 11സ്വർണമടക്കം 36 മെഡലുകളോടെ അമേരിക്ക അഞ്ചാം സ്ഥാനത്തുമാണ്. ആതിഥേയരായ ബഹ്‌റൈൻ പത്താം സ്ഥാനത്താണ് ഉള്ളത്. ബഹ്‌റൈൻ മൊത്തം 21 മെഡലുകൾ നേടി. അഞ്ച് സ്വർണവും അഞ്ച് വെള്ളിയും 11 വെങ്കലവുമടക്കമാണിത്. അറബ് രാജ്യങ്ങളിൽ ബഹ്‌റൈൻ മൂന്നാമതാണ്.
ഇന്ത്യ 30ആം സ്ഥാനത്താണ്. ഒക്‌ടോബർ 31ന് ഗെയിംസ് അവസാനിക്കും. ഇന്‍റർ നാഷനൽ സ്‌കൂൾ സ്പോർട്സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന കായികമേളയിൽ 71രാജ്യങ്ങളിൽനിന്ന് 5,515 വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. ഖലീഫ സ്‌പോർട്‌സ് സിറ്റി, ഈസ സ്‌പോർട്‌സ് സിറ്റി, ബഹ്‌റൈൻ നാഷനൽ സ്റ്റേഡിയം തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. 1974ൽ പശ്ചിമ ജർമനിയിൽ ആരംഭിച്ച ജിംനേഷ്യാഡ് ഇന്ന് ലോകത്തെ ഏറ്റവും വലിയ സ്കൂൾ കായികമേളയാണ്.
sgfgfdsg